Kollam Local

പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ



കരുനാഗപ്പള്ളി: പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുലശേഖരപുരത്ത് ഡി ബാബു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കശുവണ്ടി തൊഴിലാളികള്‍ക്കായി കഴിയാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുകയാണ്. പല വിധ എതിര്‍പ്പുകളെ മറികടന്ന് കൊല്ലത്ത് കാഷും ബോര്‍ഡ് രൂപീകരിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവായി. കയര്‍ മേഖലയ്ക്ക് പ്രത്യേക പരിരക്ഷയാണ് നല്‍കുന്നത്. കയര്‍ സംഘങ്ങള്‍ക്ക് ഷെയര്‍ ക്യാപ്പിറ്റല്‍ ഇനത്തില്‍ 60 കോടി നല്‍കി. കൈത്തറി മേഖലയിലെ തൊഴില്‍ സംരക്ഷിക്കാന്‍ യൂനിഫോം പദ്ധതി നടപ്പാക്കി. മല്‍സ്യ മേഖലയില്‍ തൊഴിലും മല്‍സ്യസമ്പത്തും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.മോദിയും അമിത് ഷായും കലാപ പരിശീലകരാണെന്നും ഗുജറാത്തിലും യുപിയിലും കലാപം സൃഷ്ടിച്ചവര്‍ കേരളത്തില്‍ വന്ന് വിടുവായത്തം വിളമ്പുകയാണ്. ജീവ വായു നല്‍കാതെയും അനസ്‌തേഷ്യയില്‍ വിഷം കലര്‍ത്തിയും പിഞ്ചുകുഞ്ഞുങ്ങളെയുള്‍പ്പടെ കൊലയ്ക്ക് കൊടുത്തവര്‍ ഇവിടെ വന്ന് മുതല കണ്ണീരൊഴുക്കുകയാണ്. കേരളത്തിന്റെ വികസന മാതൃകയെയാണ് അവര്‍ ഭയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഎം ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഡി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സി രാധാമണി അധ്യക്ഷയായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ഉണ്ണി, പി ആര്‍ വസന്തന്‍, പി കെ ബാലചന്ദ്രന്‍, ഡി രാജന്‍, ക്ലാപ്പന സുരേഷ്, വി പി ജയപ്രകാശ് മേനോന്‍, എ അനിരുദ്ധന്‍, ശ്രീലേഖാ കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി ബാബുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it