malappuram local

പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ വീണ്ടും ആര്‍എസ്എസ് അക്രമം

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് ആക്രമം. ഗുരുതര പരിക്കോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പുത്തന്‍പീടിക കറുത്തേടത്ത് അബൂബക്കറിന്റെ മകന്‍ നുബൂബ് (23)ന് നേരെ ആക്രമം നടന്നത്. ബൈക്കിലെത്തിത്തിയ അക്രമിസംഘം ഇരുമ്പ് വടികളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.
അക്രമത്തെ തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടിയതിനാല്‍ അക്രമിസംഘം രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി.
തലക്കും, കൈകള്‍ക്കും ഗുരുതര പരിക്ക് പറ്റിയ നുബൂബിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് വെച്ച് സിപിഎം-ആര്‍എസ്എസ് സംഘട്ടനം നടന്നിരുന്നു. ഈ കേസില്‍ റിമാന്റിലായിരുന്നു നുബൂബ്. ഇതിന്റെ തുടച്ചയാണ് അക്രമമെന്ന് സംശയിക്കുന്നു.
അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ഇവിടങ്ങളില്‍ വ്യാപക ആക്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. ശക്തമായ പോലിസ് ബന്തവസ് ഏര്‍പെടുത്തി.
Next Story

RELATED STORIES

Share it