malappuram local

പരപ്പനങ്ങാടി കടലാക്രമണ ഭീഷണിയില്‍ : ആലുങ്ങല്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ തകര്‍ന്നു



പരപ്പനങ്ങാടി: കടലാക്രമണം മത്സ്യ തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. കാലവര്‍ഷം ആരംഭിച്ചതോടെ കടല്‍ പ്രക്ഷുബ്ധമാവുകയാണ്. കടല്‍ഭിത്തിയില്ലാത്തിടങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. ആലുങ്ങല്‍ ബീച്ചിലെ ഫിഷ് ലാന്‍ഡിങ് സെന്റര്‍ കടലാക്രമണത്തില്‍ തകര്‍ച്ചാ ഭീഷണി നേരിടുകയാണ്. നേരത്തെ ഉണ്ടായ കടലാക്രമണത്തിലും ഇത് തകര്‍ന്നിരുന്നു. പിന്നീട് അറ്റക്കുറ്റ പ്രവര്‍ത്തി നടത്തുകയായിരുന്നു. കടല്‍ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന പള്ളികളും ഖബര്‍സ്ഥാനുകളും മത്സ്യതൊഴിലാളി ഭവനങ്ങളും കടലാക്രമണ ഭീഷണിയിലാണ്. മല്‍സ്യബന്ധന തോണികള്‍ അണയുന്ന ഭാഗങ്ങളിലാണ് കടല്‍ഭിത്തിയില്ലാത്തത്. ആലുങ്ങല്‍ ബീച്ചിലെ ശൈഖിന്റെ പള്ളിപരിസരം യാറത്തിങ്ങല്‍ ഭാഗങ്ങളില്‍ ഇരുപത്തിഅഞ്ചിലേറെ വീടുകള്‍ ഭീഷണി നേരിടുന്നുണ്ട്. സദ്ദാം ബീച്ചും കടലാക്രമണ ഭീതിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്ന കടല്‍ താണ്ഡവമാടിയ ആലുങ്ങലെ കടല്‍ ഭിത്തിയും ഖബര്‍സ്ഥാന്‍ ഒലിച്ചുപോയ ചാപ്പപ്പടിയിലും കോടികള്‍ ചെലവിട്ടു കടല്‍ഭിത്തി നിര്‍മിച്ചിരുന്നു. മഴശക്തമാകുന്നതോടെ കടലാക്രമണവും രൂക്ഷമാവുമെന്ന ഭീതിയിലാണ് തീരം.
Next Story

RELATED STORIES

Share it