malappuram local

പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത് കോംപ്ലക്‌സ് പ്രവൃത്തി ഉടന്‍ ആരംഭിക്കും

പരപ്പനങ്ങാടി: പതിനെട്ടു കോടി രൂപാ ചിലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഓഫിസുകളുടെ സമുച്ചയത്തിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന കെ അവുക്കാദര്‍കുട്ടിനഹയുടെ നാമധേയത്തിലാണ് സമുച്ചയം. ഇപ്പോള്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന റോഡ്‌സ്, ബ്രിഡ്ജസ്, കെട്ടിട മരാമത്ത് വകുപ്പുകളുടെ വിവിധ ഓഫിസുകളാണ് പുതിയ കോംപ്ലക്‌സിലേക്ക് മാറ്റുക. പരപ്പനങ്ങാടി സര്‍ക്കാര്‍ വിശ്രമ മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് കോപ്ലക്‌സ് പണിയുന്നത്. വിശ്രമ മന്ദിരവും ആധുനിക സൌകര്യങ്ങളോടെ പുതുക്കി പണിയുന്നുണ്ട്.നിലവിലുള്ള റെസ്റ്റ് ഹൗസ് കാലപഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ റെസ്റ്റ് ഹൗസിന്റെ രൂപകല്‍പന ചെയ്തിട്ടുള്ളത്. നഗരസഭയുടെ മുഖച്ഛായ മാറ്റുന്നതിനാവശ്യമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് മുന്‍കൈയെടുത്തു ഇവിടെ കൊണ്ടു വരുന്നത്.
നിര്‍ദ്ദിഷ്ട മിനിസിവില്‍സ്‌റേഷന്‍ യാഥാര്‍ഥ്യമാവുന്നതോടെ ഒട്ടേറെ സര്‍ക്കാര്‍ കാര്യാലയങ്ങള്ക്ക് വാടക കെട്ടിടങ്ങളില്‍നിന്നു മോചനമാവും.
Next Story

RELATED STORIES

Share it