kozhikode local

പയ്യോളി മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന് നഷ്ടമാവും

പയ്യോളി: ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം നടത്തുന്ന പയ്യോളി നഗരസഭാ ഭരണം എം പി വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തോടെ നഷ്ടമാകും. ജെഡിയുവിന് പയ്യോളിയില്‍ മൂന്ന് അംഗങ്ങളാണുള്ളത്.
ഭരണമുന്നണിയായ കോണ്‍ഗ്രസിനും ലീഗിനും എട്ട് വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 13 അംഗവും സിപിഐയ്ക്ക് ഒരംഗവും മൂന്ന് ഇടത് സ്വതന്ത്ര അംഗങ്ങളുമുണ്ട്. ജെഡിയുവിലെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് വന്നാല്‍ മുന്നണിക്ക് 20 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാം.
മുസ്‌ലിംലീഗിലെ പി കുല്‍സുവാണ് ഇപ്പോള്‍ നഗരസഭാധ്യക്ഷ. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി മഠത്തില്‍ നാണുവാണ് വൈസ് ചെയര്‍മാന്‍. രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചതിന് ശേഷം എല്‍ഡിഎഫിലേക്ക് മാറുമെന്ന സൂചനകള്‍ വന്നതോടെ പയ്യോളി നഗരസഭാ ഭരണം നഷ്ടപ്പെടുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it