kozhikode local

പയ്യോളി ദേശീയപാതയില്‍ ബസ്സും ലോറികളും കൂട്ടിയിടിച്ചു

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ബസ്സും രണ്ട് ലോറികളും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ 3.30നാണ് അപകടം.
പാലായില്‍ നിന്ന് കണ്ണൂര്‍ ചെറുകുന്നിലേക്കു പോകുകയായിരുന്ന ബസ്സും മഹാരാഷ്ട്രയില്‍ നിന്ന് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
തൊട്ടു പുറകില്‍ വന്ന മിനി ലോറിയും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ലോറിക്കും ബസ്സിനുമിടയില്‍ കുടുങ്ങിയവരെ രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ 12 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ലോറിയില്‍ സഞ്ചരിച്ച നിധിന്റെ (23) പരുക്ക് ഗുരുതരമാണ്. വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പയ്യോളി പോലിസും അയനിക്കാട് സുരക്ഷാ പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it