kozhikode local

പയ്യോളി ജിവിഎച്ച്എസ് സ്‌കൂള്‍ പിടിഎ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം

പയ്യോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി തിരഞ്ഞെടുപ്പില്‍ വാക്കേറ്റം. 21 അംഗ പിടിഎ എക്‌സിക്യൂട്ടീവിലെ 11 സ്ഥാനങ്ങളിലേക്ക് 4 പാനലുകളിലായി 30 പേരാണ് മല്‍സരിച്ചത്. വൈകീട്ട് 3 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് യോഗം രാത്രി 12 മണിയോടെ സമാപിച്ചു. വൈകീട്ട് 3 മണിയോടെയാണ് തിരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു. ഇതിനെ എതിര്‍ത്ത് മൂന്ന് പാനലുകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടു. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പ് അനിവാര്യമാവുകയായിരുന്നു. 5.30 ഓടെ ആരംഭിച്ച രഹസ്യവോട്ടെടുപ്പ് 7.30 ഓടെ സമാപിച്ചു. 10 മണിയോടെ വോട്ടെണ്ണിത്തീര്‍ന്നു.
നാലായിരത്തോളം വിദ്യാര്‍ഥികളുള്ള വിദ്യാലയത്തില്‍ നൂറ്റി പതിനെട്ട് രക്ഷിതാക്കളാണ് വോട്ട് രേഖപ്പെടുത്തിയത്. നാലു പാനലുകളില്‍ നിന്നുമായി 11 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത് .തുടര്‍ന്ന് നടന്ന തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം, അധ്യാപക പ്രതിനിധികളുടെ വോട്ടിനെ ചൊല്ലി ബഹളമായി. അധ്യാപക പ്രതിനിധികള്‍ പത്ത് പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരാണെന്നും ഇവര്‍ വോട്ടു രേഖപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം.
സംഘര്‍ഷം ഉന്തും തള്ളുമായി മാറിയതോടെ പയ്യോളി പോലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഒരുവിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
സംഘര്‍ഷം മൂര്‍ഛിച്ചതോടെ പ്രധാനാധ്യാപകന്‍, ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ നിന്നും വോട്ടു രേഖപ്പെടുത്താതെ വിട്ടുനിന്നു. തുടര്‍ന്ന് പ്രസിഡണ്ടായി ടി ഗിരീഷ് കുമാറും വൈസ് പ്രസിഡണ്ടായി ഇ ബി സൂരജും ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു.

Next Story

RELATED STORIES

Share it