thrissur local

പയ്യൂരില്‍ വീണ്ടും പുലിയുടേതിന് സമാനമായ കാല്‍പ്പാദത്തിന്റെ അടയാളം; ജനങ്ങള്‍ ഭീതിയില്‍

കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തിലെ പെലക്കാട്ടു പയ്യൂരില്‍ പുലിയുടേതിന് സമാനമായ കാല്‍പാദത്തിന്റെ അടയാളം കണ്ടെത്തി. ജനങ്ങള്‍ ഭീതിയില്‍. പെലക്കാട്ടു പയ്യൂര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് പാദത്തിന്റെ അടയാളം കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് അടയാളം പ്രദേശവാസികളുടെ ശ്രദ്ധയില്‍ പ്പെട്ടത്.
ഒരു മാസം മുന്‍പും മേഖലയില്‍ സമാന രീതിയില്‍ പാദത്തിന്റെ അടയാളം കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ കണ്ടതിന് കേവലം അമ്പത് മീറ്റര്‍ മാത്രം അകലെയാണ് അന്ന് പാദത്തിന്റെ അടയാളം കണ്ടെത്തിയത്. ഒരു മാസത്തിനുള്ളില്‍ വീണ്ടും പുലിയുടേതിന് സമാനമായ കാല്‍ അടയാളം കണ്ടതോടെ ജനങ്ങളുടെ ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. അന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനാകാതെയാണ് മടങ്ങിയത്. മേഖലയില്‍ ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകള്‍ കാട് മൂടിയ നിലയിലാണ്. പഞ്ചായത്ത് അംഗം എം ബി പ്രവീണ്‍ വിവരമറിയച്ചതനുസരിച്ച് വനം വകുപ്പ് അധികൃതര്‍ വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടുപൂച്ചയുടെ പാദത്തിന്റെ അടയാളമാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന നിലപാടാണ് വനം വകുപ്പ് അധികൃതരുടേത്.
Next Story

RELATED STORIES

Share it