പയ്യാമ്പലം ബീച്ചില്‍ ക്വാഡ് ബൈക്ക് ഓടിത്തുടങ്ങി

കണ്ണൂര്‍: കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ പയ്യാമ്പലത്തെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ക്വാഡ് ബൈക്കിലും സഞ്ചരിക്കാം. സംസ്ഥാനത്ത് ആദ്യമായി വിനോദസഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്വാഡ് ബൈക്ക് സര്‍വീസ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സര്‍വീസ് തുടങ്ങുന്നത്. ബീച്ചിലെ ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാവുന്ന മൂന്നോ നാലോ ലോ പ്രഷര്‍ ടയറുകളോടു കൂടിയ വാഹനമായ ക്വാഡ് ബൈക്ക് ഗോവ പോലുള്ള തീരങ്ങളില്‍ സഞ്ചാരികളുടെ ഹരമാണ്. സംസ്ഥാനത്ത് ആദ്യമായാണ് എത്തുന്നത്. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി സമീര്‍, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി ഒ മോഹനന്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it