kannur local

പയ്യന്നൂര്‍: ഇടതുകോട്ടയില്‍ വിള്ളലില്ല

പയ്യന്നൂരിനെ ഇടതുകോട്ടയെന്നാണ് എതിര്‍പാര്‍ട്ടിക്കാര്‍ പോലും വിശേഷിപ്പിക്കുന്നത്. ആ വിശേഷണത്തെ അരയ്ക്കിട്ടുറപ്പിക്കുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍ നേടിയ ഭൂരിപക്ഷം. എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ സാജിദ് മൗവ്വല്‍ ആകെ നേടിയ വോട്ടിനടൊപ്പമെത്തുന്നതാണ് സി കൃഷ്ണന്റെ ഭൂരിപക്ഷം മാത്രം. കന്നി മല്‍സരത്തിനിറങ്ങിയ സാജിദ് മൗവ്വല്‍ പ്രചാരണ കോലാഹലങ്ങളൊക്കെ സൃഷ്ടിച്ചിരുന്നെങ്കിലും ഒരിക്കല്‍പോലും സിറ്റിങ് എംഎല്‍എയായ സി കൃഷ്ണന് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഭൂരിപക്ഷത്തില്‍ വിള്ളലുണ്ടാക്കുമോയെന്ന് സിപിഎം ആശങ്കപ്പെട്ടിരുന്നെങ്കിലും മല്‍സരഫലം അതൊക്കെ തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണനായിരുന്നു. ഇക്കുറി അ—ത് വര്‍ധിപ്പിക്കാനായി എന്നത് അദ്ദേഹത്തിന്റെ ജനകീയതയ്ക്കും തെളിവായി.
സിഐടിയു പ്രതിനിധിയെന്ന നിലയിലായിരുന്നു സി കൃഷ്ണന് പാര്‍ട്ടി സീറ്റ് നല്‍കിയത്. ബിജെപിയുടെ ആനിയമ്മ ടീച്ചറും നല്ലവോട്ടാണ് മണ്ഡലത്തില്‍ നേടിയത്. 15341വോട്ടാണ് ബിജെപി ഇവിടെ പിടിച്ചത്.
Next Story

RELATED STORIES

Share it