kannur local

പയ്യന്നൂര്‍ അക്രമം: പോലിസ് കേസെടുത്തു

പയ്യന്നൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ടു അക്രമ സംഭവങ്ങളില്‍ പോലിസ് കേസെടുത്തു. ഗവ. ആശുപത്രിക്ക് സമീപത്തെ ബിജെപി പ്രവര്‍ത്തകന്‍ ഇ രഞ്ജിത്തി(34)നെ ആക്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരായ നിഖില്‍, കപില്‍, പ്രസന്നന്‍ തുടങ്ങിയ 20ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
ഇയാളുടെ മൂന്നരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തതിനും കേസുണ്ട്. ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസായ മുകുന്ദ ആശുപത്രിക്ക് സമീപത്തെ മാരാര്‍ജി മന്ദിരത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം, സംഘര്‍ഷത്തിന് തുടക്കം കുറിച്ചെന്ന് പറയുന്ന സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പരാതിയില്‍ കൂടുതല്‍ അന്വഷണത്തിന് ശേഷമേ കേസെടുക്കൂ എന്ന നിലപാടിലാണ് പോലിസ്.
കഴിഞ്ഞ ദിവസം രാവിലെ പുതിയ ബസ്് സ്റ്റാന്റിനടുത്ത് സ്റ്റേഡിയം റോഡില്‍ സിപിഎം പ്രവര്‍ത്തകന്‍ കോറോത്തെ ഡി ഷിനു(30)വിനെ ഇന്നോവ കാറില്‍ എത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ഓടി രക്ഷപ്പെട്ട ഷിനുവിനെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it