kannur local

പയ്യന്നൂരില്‍ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

പയ്യന്നൂര്‍: ദേശീയപാതയില്‍ കണ്ടോത്ത് ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിനു സമീപം കണ്ണട നാരായണന്റെ വീട്ടില്‍ കവര്‍ച്ച. ഇന്നലെ വെളുപ്പിന് അഞ്ചിനും ആറിനും ഇടയിലാണ് സംഭവം.
നാരായണനും ഭാര്യ യശോദയും മാത്രമാണ് ഇവിടെ താമസം. മകന്‍ സനു അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഡയാലിസിസ് ചെയ്യാനായി വെളുപ്പിന് അഞ്ചിന് നാരായണനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാര തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍, അരഞ്ഞാണം, മോതിരം എന്നിവയുള്‍പ്പെടെ അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു.
സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര, കത്തിവാള്‍, തുണി എന്നിവ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭമറിഞ്ഞ് പോലിസും ഡോഗ് സ്‌ക്വാഡുമെത്തി.
Next Story

RELATED STORIES

Share it