Kannur

പയ്യന്നൂരില്‍ മൂന്നു കടകളില്‍ മോഷണം; വ്യാപാരികള്‍ ആശങ്കയില്‍

പയ്യന്നൂര്‍: പോലിസിന നോക്കുകുത്തിയാക്കി പയ്യന്നൂര്‍ ടൗണിലെ കടകളില്‍ വീണ്ടും മോഷണം. വ്യാപാരികള്‍ ആശങ്കയില്‍. കണ്ണന്‍സ് കഫേ, സൈക്കിള്‍ ഷോപ്പ്, ആയൂര്‍വേദ മരുന്ന് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കണ്ണന്‍സ് കഫേയില്‍ ഇത് ആറാം തവണയാണ് മോഷണം നടക്കുന്നത്. ഇന്നലെ രാവില്‍ കണ്ണന്‍സ് കഫേ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. കട തുറക്കാനെത്തിയ കോറോത്തെ എടാടന്‍ പുതിയ വീട്ടില്‍ ജനാര്‍ദ്ദനനാണ് മോഷണം ആദ്യം അറിഞ്ഞത്. അടുക്കളയുടെ മേല്‍ക്കൂരയു ടെ ഓടു നീക്കി മേശമേല്‍ ഓടുവച്ച ശേഷം സമീപത്തെ വാഷ് ബേസിന്റെ ചുമര്‍ തുരന്ന് അകത്തുകയറിയെന്നാണു നിഗമനം. ശേഷം ക്ഷീണം തീര്‍ക്കാനായി മൂന്നു സോഡകള്‍ കുടിക്കുകയും ഫ്രിഡ്ജിലുണ്ടായിരുന്ന കുപ്പി വെള്ളം ഉപയോഗിച്ച് ഉള്ളി റോസ്റ്റ് പാകം ചെയ്ത് പുറത്തുനിന്ന് കൊണ്ടുവന്ന ആഹാരം കഴിക്കുകയും ചെയ്തതായാണു വ്യക്തമായിട്ടുള്ളത്. ഇവിടെ നിന്നു 11 പായ്ക്കറ്റ് ചിപ്‌സ്, 16 പായ്ക്കറ്റ് വില്‍സ് സിഗരറ്റ് എന്നിവ മോഷണം പോയിട്ടുണ്ട്. ഹോട്ടലിലെ മേശയും മറ്റും തുറന്നെങ്കിലും കാര്യമായൊന്നും ലഭിക്കാത്തതിനാ ല്‍ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ടുണ്ട്. പുറത്തേക്കിറങ്ങുന്നതിനിടെ മോഷ്ടാവിന്റെ ദേഹത്ത് മുറിവേറ്റതായും സൂചനയുണ്ട്. കനത്ത മഴ പെയ്തതു മോഷ്ടാവിനു തുണയായി.കണ്ണന്‍സ് കഫേക്കു സമീപ ത്തെ ലോകനാഥന്റെ ആയൂര്‍വേദ മരുന്ന് കടയുടെ സീലിങ് നീക്കി അകത്തു കടന്ന് മരുന്ന് തറിക്കുന്ന കത്തിയും ചില്ലറ നാണയങ്ങളും മോഷ്ടിച്ചു. സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. അലമാരയില്‍ നിന്ന് അരിഷ്ടങ്ങളും കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ദേവദത്ത പ്രഭുവിന്റെ സൈക്കിള്‍ ഷോപ്പിന്റെ മേല്‍ക്കൂര നീക്കി അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച ചില്ലറ നാണയ സ്‌ക്രൂഡ്രൈവറും കൊണ്ടുപോയി. ആയൂര്‍വേദ കടയിലെ മരുന്ന് തറിക്കുന്ന കത്തിയും സൈക്കിള്‍ ഷാപ്പിലെ സ്‌ക്രൂഡ്രൈവറും കണ്ണന്‍സ് കഫേയില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഭക്ഷണ സാധനങ്ങ ളും മറ്റും മോഷ്ടിക്കുന്നത് പ്രദേശവാസികളില്‍ കൗതുക വളര്‍ത്തുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്കും ഹോട്ടലുടമകളും ആശങ്കയിലാണ്. നിരന്തരം മോഷണം ആവര്‍ത്തിക്കുമ്പോഴും പോലിസ് നോക്കുകുത്തിയായി മാറുകയാണ്.
Next Story

RELATED STORIES

Share it