Flash News

പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബെറിഞ്ഞു

പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന  ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ചുവരില്‍  ഭീഷണി സന്ദേശമടങ്ങിയ നോട്ടീസും പതിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചു. ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു.
Next Story

RELATED STORIES

Share it