malappuram local

പയ്യനാട് റോഡ് വീതികൂട്ടല്‍; പദ്ധതി നീട്ടിക്കൊണ്ടുപോവാന്‍ പൊതുമരാമത്തും കരാറുകാരും ഒത്തു കളിച്ചതായി റിപോര്‍ട്ട്

ടിപി ജലാല്‍

മഞ്ചേരി: പയ്യനാട് റോഡു വീതികുട്ടലുമായി ബന്ധപ്പെട്ട് പദ്ധതി നീണ്ടുപോവാനുള്ള പ്രധാന കാരണം മഞ്ചേരി പൊതുമരാമത്ത് വിഭാഗവും കരാറുകാരും ഒത്തു കളിച്ചതാണെന്ന് ആക്ഷേപമുയര്‍ന്നു. ഇപ്പോഴുള്ള റോഡ് വീതി കൂട്ടിയാല്‍ പൊതുമരാമത്ത് ജീവനക്കാര്‍ക്കോ കരാറുകാര്‍ക്കോ സാമ്പത്തികമായി ഒന്നും ലഭിക്കില്ലെന്ന് മുന്നില്‍കണ്ടാണ് ഗൂഡ ശ്രമം നടത്തിയത്.
ഇപ്പോഴുള്ള വീടുകള്‍ പൊളിച്ചുമാറ്റിയാല്‍ കാര്യമായ സംഖ്യക്ക് ടെന്‍ഡര്‍ ചെയ്യേണ്ട വര്‍ക്കുകളുണ്ടാവില്ലെന്നും കരാറുകാറും അവര്‍ക്കൊപ്പം പൊതുമരാമത്തും മുന്‍ കൂട്ടി കണ്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ ബൈപാസ് വരുമ്പോഴേ കരാറുകാരില്‍ നിന്നും മാമൂലുകള്‍ ലഭിക്കുയെന്ന് ബോധ്യപ്പെട്ടതോടെയാണ് തന്ത്രങ്ങള്‍ ഓരോന്നായി മെനഞ്ഞെടുത്തത്.ഇതിന് വേണ്ടിയാണ് ബൈപാസ് എന്ന പദ്ധതി രംഗത്തുവരുന്നത്.
ഇതിന് പൊതുമരാമത്ത് മന്ത്രി, റവന്യു ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായും സംശയമുണര്‍ന്നിട്ടുണ്ട്.ആദ്യം രണ്ടു ഭാഗത്ത് നിന്നും സ്ഥലമേറ്റെടുക്കുന്നത് അട്ടിമറിക്കാനാണ് മന്ത്രി ഒരു ഭാഗം മാത്രം ഏറ്റെടുത്താല്‍ മതിയെന്ന നിര്‍ദ്ദേശിച്ചത്. അതു വഴി പദ്ധതി മുടങ്ങുമെന്നും അദ്ദേഹം മനസ്സിലാക്കിയെന്നുമാണ് നിലവിലെ തെളിവുകളില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ എല്ലായ്‌പോഴും കരാറുകാരാണ് പങ്കെടുക്കുന്നത്.
വീട് നില്‍ക്കുന്നിടത്ത് റവന്യു ഭൂമിയുണ്ടെന്ന വരുത്താനും റവന്യു വിഭാഗവും ശ്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. അതു വഴിയെങ്കിലും വീട്ടുകാരെ പ്രകോപിപിച്ച് പദ്ധതി മുടക്കാന്‍ അവസാന ശ്രമം നടത്തി. എന്നാല്‍ തന്റെ സ്ഥലം അളന്നു തരണമെന്ന് ഒരു വീട്ടുകാരന്‍ കോടതിയില്‍ പോയതോടെ അളക്കുകയും അനുകൂലമാവുകയും ചെയ്തു. ഇതിലൊന്നും എംഎല്‍എ ശക്തമായി ഇടപെടാത്തത് ഇവര്‍ക്ക് അനുകൂലമാവുകയും ചെയ്തിട്ടുണ്ട്.
പയ്യനാട് പദ്ധതി നടപ്പിലാവുമെന്ന് കണ്ടതോടെയാണ് എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് മുതല്‍ വീതി കൂട്ടണമെന്ന് അവസാന ശ്രമം നടത്തുന്നത്. ആദ്യം പയ്യനാട് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും സമീപങ്ങളില്‍ പിന്നീട് വീതി കൂട്ടിയാല്‍ തീര്‍ക്കാവുന്നതാണ് ഇപ്പോഴുള്ള പ്രശ്‌നം.
എന്നിട്ടും പ്രശ്‌നങ്ങളിലൂടെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എങ്കിലും പയ്യനാടിലെ വീതി കൂട്ടലും ബൈപാസും എന്ന് കലങ്ങിത്തെളിയുമെന്ന നാട്ടുകാരുടെ ചോദ്യം മാത്രം ബാക്കിയാവുകയാണ്.
Next Story

RELATED STORIES

Share it