പയറു വര്‍ഗങ്ങളുടെ വിലക്കയറ്റം;സംഭരണ പരിധിയില്‍ ഇളവുവേണം: ഇറക്കുമതി വ്യാപാരികള്‍

ന്യൂഡല്‍ഹി: പയറുവര്‍ഗങ്ങളുടെ സംഭരണപരിധിയില്‍ ഇളവനുവദിച്ചാല്‍ ദിവസേന കി.ഗ്രാമിന് 135 രൂപ നിരക്കില്‍ ഒരുലക്ഷം കി.ഗ്രാം പരിപ്പ് വിതരണം ചെയ്യാമെന്ന് ഇറക്കുമതി വ്യാപാരികള്‍. പയറുവര്‍ഗങ്ങളുടെ വിലക്കയറ്റം പടിച്ചുനിര്‍ത്താന്‍ ഇറക്കുമതി പ്രശ്‌നങ്ങളെപ്പറ്റി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇറക്കുമതി വ്യാപാരികള്‍ ഈ ആവശ്യമുന്നയിച്ചത്.
പരിപ്പ് ഇറക്കുമതി സുഗമമായി നടന്നാല്‍ മാത്രമേ വില കുറയുകയുള്ളൂ. അതിനാല്‍ പരിപ്പിന്റെ സംഭരണ പരിധി ഉയര്‍ത്തണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പള്‍സസ് ആന്റ് ഗ്രെയിന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ ദേംഗ്‌രെ പറഞ്ഞു.
ജനുവരി വരെ 25 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനാണു വ്യാപാരികള്‍ കരാറെടുത്തത്. അതില്‍ 2.5 ലക്ഷം ടണ്‍ ഇപ്പോള്‍ തുറമുഖങ്ങളില്‍ കിടക്കുകയാണ്. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതു ദോഷകരമായി ബാധിക്കും.
വിലവര്‍ധനയില്‍ നിന്നു സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനു ദിനംപ്രതി കി.ഗ്രാമിന് 135 രൂപ നിരക്കില്‍ നവംബര്‍ അവസാനംവരെ ഒരുലക്ഷം കി.ഗ്രാം പരിപ്പ് വിതരണംചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളില്‍ പയറുവര്‍ഗങ്ങളുടെ ശരാശരി സംഭരണപരിധി 300 മുതല്‍ 350 ടണ്‍ വരെയാണ്. ഒരു കപ്പലിന്റെ ഏറ്റവും കുറഞ്ഞ ശേഷി 50,000 ടണ്‍ ആയതിനാല്‍ ഇറക്കുമതി ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it