kasaragod local

പമ്പ് ഹൗസ് താഴിട്ട് പൂട്ടി; വെള്ളം ലഭിക്കാതെ 100 ലധികം കുടുംബങ്ങള്‍ ദുരിതത്തില്‍

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ തോ ല്‍വിയെ തുടര്‍ന്ന് മുസ്‌ലിംലീഗും റിബലും തമ്മിലുള്ള ശീതപ്പോര് മൂലം ഒരു പ്രദേശത്ത് കുടിവെള്ള വിതരണം നിലയ്ക്കുന്നു. ചെങ്കള പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലാണ് നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്നത്. ജില്ലാപഞ്ചായത്ത് 11 വര്‍ഷം മുമ്പ് യാഥാര്‍ഥ്യമാക്കിയ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വെള്ളമാണ് ലീഗ് വിമതന്‍ വിജയിച്ച വാര്‍ഡിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നിഷേധിച്ചത്.
ലീഗിന്റെ സിറ്റിങ് വാര്‍ഡായ ഇവിടെ ലീഗ് വിമതന്‍ നാസര്‍ കാട്ടുകൊച്ചിയാണ് വിജയിച്ചത്. ഇതോടെയാണ് ഈ വാര്‍ഡില്‍ ലീഗും വിമതഃെന അനുകൂലിക്കുന്നവരും തമ്മില്‍ പോരാട്ടംതുടങ്ങിയത്. ഇത് സാധാരണക്കാരുടെ കുടിവെള്ളം മുടക്കാന്‍ കാരണമായി.
കുടിവെള്ളക്ഷാമം രൂക്ഷമായ ഈ സമയത്ത് 15 ദിവസത്തോളം 100ലധികം കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ശുദ്ധജലം ലഭിച്ചില്ല.പമ്പ് തകരാറിലായതായതാണ് കാരണം. പമ്പ് റിപയര്‍ ചെയ്തു കൊണ്ടുവരികയും രണ്ട് ദിവസം ഗുണഭോക്താക്കള്‍ക്ക് പുതിയ കമ്മിറ്റിയിലെ പമ്പ് ഓപറേറ്റര്‍ കൃത്യമായി വെള്ളം വിതരണം ചെയ്തിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പഴയ കമ്മിറ്റിയിലെ പമ്പ് ഓപറേറ്ററും ചില രാഷ്ട്രീയ നേതാക്കളും വന്ന് പമ്പ് ഹൗസ് പൂട്ടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ പല പ്രദേശത്തേക്കും 15 ദിവസത്തിലേറെയായി വെള്ളമെത്തുന്നില്ല. 5000 മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് പലരും പുതിയ കണക്ഷന്‍ എടുത്തത്. പ്ലംബിങ്ങും ഗുണഭോക്താക്കള്‍ ചെയ്യണം. മാസം 100 രൂപ വീതവും നല്‍കുന്നുണ്ട്. എന്നിട്ടും കുടിവെള്ളം കിട്ടാതെ ഇവിടുത്തെ ജനങ്ങള്‍ വലയുകയാണ്. വാര്‍ത്താസമ്മേനത്തില്‍ ബി എ താജുദീന്‍, ഇ അബ്ദുല്ല, റിയാസ് കാട്ടുകൊച്ചി, ഗണേശ് അതൃകുഴി സംബന്ധിച്ചു.
Next Story

RELATED STORIES

Share it