പമ്പ് സമരം: പ്രത്യാഘാതം പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് നടത്തുന്ന സമരത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് നിയമാനുസൃത നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പെട്രോളും ഡീസലും ലഭിക്കാതെ ജനം വലയുകയും യാത്രാദുരിതം കാരണം തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, പമ്പുകള്‍ പിടിച്ചെടുത്ത് തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി.
Next Story

RELATED STORIES

Share it