Pathanamthitta local

പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു

പത്തനംതിട്ട: പറക്കോട്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് അരലക്ഷം രൂപ കവര്‍ന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ജീവനക്കാരന്‍ ശശിയെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി കടക്കുകയായിരുന്നു. ബാഗില്‍ അരലക്ഷത്തോളം രൂപയുണ്ടായിരുന്നു. ശശിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പെട്രോള്‍ അടിക്കാനെന്ന വ്യാജേനയാണ് ബൈക്കില്‍ രണ്ടംഗ സംഘം എത്തിയത്.
Next Story

RELATED STORIES

Share it