Pathanamthitta local

പമ്പയില്‍ ജലനിരപ്പുയര്‍ന്നു; ത്രിവേണി പാര്‍ക്കിങ് ഗ്രൗണ്ട് വെള്ളത്തിനടിയില്‍

ശബരിമല: പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തീര്‍ഥാടകരുടെ വാഹനങ്ങള്‍ വെള്ളത്തിലായി. അഗ്നിശമന സേനയും അയ്യപ്പന്‍മാരും പോലിസും ചേര്‍ന്ന് വാഹനങ്ങള്‍ കരക്ക് എത്തിക്കുവാന്‍ ശ്രമം തുടങ്ങി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ ന്യുനമര്‍ദ്ധമാണ്  കനത്ത മഴക്ക് കാരണം. അയ്യപ്പഭക്തരുടെ സുരക്ഷക്കായി മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ടങ്കിലും തീര്‍ത്ഥാടകരുടെ നിരവധി വാഹനങ്ങളാണ് പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെടുമോ എന്ന ആശങ്കയുമുണ്ട്.പലരും വാഹനങ്ങള്‍ ത്രിവേണിയില്‍ പാര്‍ക്ക് ചെയ്ത ശേഷം മല ചവുട്ടിയവരാണ്. ഇവര്‍ തിരികെ എത്തുമ്പോഴേക്കും വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും ആലോചിക്കുന്നു. എന്നാല്‍ മഴ ഇനിയും ശക്തമായാല്‍ അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍ച്ചെത്തും. ചാലക്കയത്തു മുതല്‍ വാഹനങ്ങളം നിയന്ത്രിക്കും. കാനനപാതയിലൂടെ നിരവധി അയ്യപ്പന്‍മാരാണ് എത്തുന്നത്. ഇവരേയും നിയന്ത്രിച്ച് തുടങ്ങി. സന്നിധാനത്തും പമ്പയിലും പോലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും ദ്രുതകര്‍മസേനയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it