Flash News

പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയില്‍ അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പ് പൂര്‍ത്തിയാവുന്ന രീതിയില്‍ പമ്പയിലും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിര്‍മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്.  അഞ്ച് കോടി രൂപ മുടക്കി സന്നിധാനത്ത് പണികഴിപ്പിക്കാനുദ്ദേശിക്കുന്ന ആധുനിക ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും 39 കോടി രൂപ മുടക്കി ശരംകുത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്യൂ കോംപ്ലക്‌സ്, പമ്പയിലെ റെസ്‌റ്റോറന്റ് ബ്ലോക്ക്, നിലയ്ക്കലിലെ റോഡുകളുടെയും പാര്‍ക്കിംഗ് യാര്‍ഡുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സന്നിധാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it