പബ്ലിക് സര്‍വീസ് കമ്മീഷനും വൈദ്യുതി ബോര്‍ഡിനും എതിരേ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: വൈദ്യുതി വകുപ്പില്‍ സബ് എന്‍ജിനിയര്‍മാരെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് നല്‍കിയ കേസില്‍ പബ്ലിക് സര്‍വീസ് കമ്മീഷനും വൈദ്യുതി ബോര്‍ഡിനും എതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സ്‌പെഷ്യല്‍ സെല്‍ സെന്‍ട്രല്‍ റേഞ്ച് എസ്പിയോട് അന്വേഷിച്ച് അടുത്തമാസം 21നകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ഡോ. ബി കലാംപാഷ ഉത്തരവായത്. എറണാകുളം വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അംഗം പി ആര്‍ വാസുദേവന്‍ പോറ്റിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍മാരെ സബ് എന്‍ജിനീയര്‍മാരായി നിയമിച്ചതാണ് കേസിന് കാരണമായത്. 1981ലെ വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം 10 ശതമാനം സബ് എന്‍ജിനീയര്‍മാരെ പ്രമോഷന്‍ നല്‍കി ബോര്‍ഡിന് പിഎസ്‌സി വഴി നിയമിക്കാം. എന്നാല്‍ ഇപ്രകാരം നിയമനം നടത്തിയതില്‍ അഴിമതി നടന്നിട്ടുള്ളതായാണ് ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിപബ്ലിക് സര്‍വീസ് കമ്മീഷനും
വൈദ്യുതി ബോര്‍ഡിനും എതിരേ വിജിലന്‍സ് അന്വേഷണംയിരിക്കുന്നത്. നിശ്ചിത യോഗ്യതയില്ലാത്തവരായി പ്രമോഷന്‍ ലഭിച്ച അഞ്ചുപേരെയാണ് കേസില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.
യോഗ്യതയില്ലാത്തവരെ നിയമിച്ചതുവഴി സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും നിയമനം ലഭിച്ചവര്‍ക്ക് അധിക സാമ്പത്തികലാഭവും ലഭിക്കുന്നത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുമെന്ന ഹരജിക്കാരന്റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it