thiruvananthapuram local

പബ്ലിക് ലൈബ്രറി സ്ഥല കൈയേറ്റശ്രമം തടഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥലം കൈയേറാനുള്ള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ശ്രമം ലൈബ്രറി സംരക്ഷണ സമിതി നേതൃത്വത്തില്‍ ജീവനക്കാര്‍ തടഞ്ഞു.
ലൈബ്രറി അങ്കണത്തില്‍ 20 സെന്റ് സ്ഥലം പുറമ്പോക്കെന്നെ രീതിയില്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് പാട്ടത്തിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ മറവിലാണ് പബ്ലിക് ലൈബ്രറി മതിലിടിച്ചുള്ള കൈയേറ്റ ശ്രമം. അഞ്ചു ലക്ഷത്തോളം പുസ്തകങ്ങളും ഒരു ലക്ഷത്തിലധികം അംഗങ്ങളുമുള്ള ലൈബ്രറിയുടെ സാംസ്‌കാരിക മന്ദിരം നിര്‍മിക്കാനുള്ള സ്ഥലത്തേക്കാണ് കൗണ്‍സിലിന്റെ കടന്നുകയറ്റം.
ലൈബ്രറി സ്ഥലം ലൈബ്രറിക്ക് തന്നെ പൂര്‍ണമായി നല്‍കി കൗണ്‍സിലിന് കേരളത്തിലെവിടെയെങ്കിലും സ്ഥലം നല്‍കണമെന്ന സാംസ്‌കാരിക നായകന്‍മാരുടെ പ്രസ്താവനയാണ് പിന്‍വാതില്‍ വഴി സ്ഥലം കൈയടക്കാന്‍ കൗണ്‍സിലിന്റെ ശ്രമത്തിന് വേഗത കൂട്ടിയത്. കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സ്ഥാപനത്തെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ലൈബ്രറി സംരക്ഷണ സമിതി പ്രസിഡന്റ് എം അഹമ്മദുകുഞ്ഞും സെക്രട്ടറി ആറ്റുകാല്‍ സുരേന്ദ്രനും പറഞ്ഞു.
Next Story

RELATED STORIES

Share it