Idukki local

പപ്പായയിലെ ഇത്തിരിക്കുഞ്ഞനെ വികസിപ്പിച്ചെടുത്ത് നജീബ്

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍ : അപൂര്‍വയിനം പപ്പായ(കപ്പളങ്ങ) ഉത്പാദിച്ച് കൃഷി വകുപ്പ് ജീവനക്കാരന്‍.വണ്ടിപ്പെരിയാര്‍ കൃഷി ഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫിസര്‍ നജീബ് പുളിമൂട്ടിലാണ് പുതിയ ഇനം പപ്പായ ഉല്‍പ്പാദിപ്പിച്ചത്.രണ്ടര(2.5) ഇഞ്ച് മാത്രം വലിപ്പമുള്ള ഏറ്റവും ചെറിയ പപ്പായയാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്.ആറു കിലോയോളം തൂക്കം വരുന്ന പപ്പായയുടെ വിത്തില്‍ നിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്.രാസവളം പൂര്‍ണമായും ഉപേക്ഷിച്ചു മീന്‍ വേസ്റ്റുകളും വെള്ളവുമാണ് വളമായി ഉപയോഗിച്ചത്.
കൃഷിഭവന്റെ സ്ഥലത്താണ് ഇദ്ദേഹം കൃഷിയിറക്കിയത്. 22 ഓളം പപ്പായ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെ വാഴ,തക്കാളി,വിവിധ തരം ഫാഷന്‍ ഫ്രൂട്ടുകള്‍ എന്നിവയുമുണ്ട്.ജോലി സമയത്തിനു പുറമെ ദിവസവും രാവിലെ 6 മുതല്‍ 8 വരെ ഇതിനായി ചെലവിടുന്നത്.പപ്പായ കഴിച്ചാല്‍ രോഗ പ്രതിരോധ ശേഷി കൂടുമെന്നും രക്തത്തിന്റെ കൗണ്ട് കുറഞ്ഞാല്‍ പപ്പായയുടെ ഇലച്ചാര്‍ ഔഷധ ഗുണമാണെന്നുമുള്ള തിരിച്ചറിവാണ് പപ്പായ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണമായതെന്നു നജീബ് പറഞ്ഞു.ഇതിനു മുന്‍പ് 18 അടി പൊക്കത്തില്‍ തക്കാളി ചെടി വികസിപ്പിച്ചെടുത്ത് 12 കിലോ തക്കാളി ഉത്പാദിപ്പിച്ചെടുത്ത് നജീബ് ശ്രദ്ധാകേന്ദ്രമായിരുന്നു.
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി കൂടിയായ നജീബ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.
Next Story

RELATED STORIES

Share it