പന്‍സാരെ വധം: സനാതന്‍ സന്‍സ്ഥ പ്രവര്ത്തകന് അറസ്റ്റില്‍
X
.
മുംബൈ: സി.പി.ഐ. നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ സംഘപരിവാര സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്ത്തകന് അറസ്റ്റില്‍. സമീര്‍ ഗെയ്ക്വാദ് (30) ആണ് കോലാപൂര്‍, സാംഗ്ലി പോലിസിന്റെ സംയുക്ത നീക്കത്തിലൂടെ സാംഗ്ലിയില്‍ നിന്നു പിടിയിലായത്. കോലാപൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് അറസ്റ്റെന്നും ഇയാള്‍ 1998 മുതല്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനാണെന്നും പ്രത്യേക അന്വേഷണസംഘത്തിനു നേതൃത്വം നല്കുന്ന ഐ.ജി. സഞ്ജയ്കുമാര്‍ വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമീറിന്റെ കുടുംബവും സംഘടനാ പ്രവര്‍ത്തകരാണ്. ഫെബ്രുവരി 16ന് കോലാപൂരിലെ സാഗര്മാലയിലുള്ള വീടിനു പുറത്തുവച്ചാണ് പന്‍സാരെയെ വെടിവച്ചത്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് പന്‍സാരെ.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT