പന്‍സാരെ വധം: കോലാപൂരില്‍ മൗനജാഥ

മുംബൈ: കൊലചെയ്യപ്പെട്ട യുക്തിവാദി ഗോവിന്ദ് പന്‍സാരയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കോലാപൂരില്‍ മൗനജാഥ നടത്തി. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി പൊരുതുന്ന ശ്രമിക് മുക്തിദള്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു മൗനജാഥ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണ് പന്‍സാരെ വെടിയേറ്റു മരിച്ചത്. പന്‍സാരെ വധക്കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച പന്‍സാരെ സമതാ സംഘര്‍ഷ് സമിതി അധ്യക്ഷന്‍ എന്‍ ഡി പാട്ടീല്‍ ആരോപിച്ചു.
പന്‍സാരെയുടെ വീട്ടില്‍ നിന്നാരംഭിച്ച മൗനജാഥ ദസറ ചൗക്കിലാണ് അവസാനിച്ചത്.
Next Story

RELATED STORIES

Share it