പന്‍മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ പന്‍മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. മലയാള ഭാഷയുടെ തെറ്റില്ലാത്ത പ്രചാരണത്തിനായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്. ആശ്ചര്യ ചൂഡാമണി സംസ്‌കൃതത്തി ല്‍ നിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മലയാള പരിഭാഷയ്ക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. 1987ല്‍ യൂനിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം മേധാവിയായിട്ടായിരുന്നു വിരമിച്ചത്.
അവസാനകാലംവരെയും തെളിമലയാളം പഠിപ്പിക്കാന്‍ ക്ലാസുകളെടുത്തിരുന്നു. 1931 ആഗസ്ത് 13ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍ എന്‍ കുഞ്ചു നായരുടെയും എന്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഫിസിക്‌സില്‍ ബിഎസ്‌സി ബിരുദവും നേടി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവര്‍മ സ്മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍. തുടര്‍ന്ന് പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളജുകളില്‍ അധ്യാപകന്‍. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. ഭാര്യ: കെ എന്‍ ഗോമതിയമ്മ. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്‍മന. പന്മന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തി ല്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മാതൃഭാഷയുടെ ചൈതന്യം നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിച്ച അദ്ദേഹം ജനസാമാന്യത്തിന്റെ ഭാഷാധ്യാപകന്‍ കൂടിയായിരുന്നു എന്നും മന്ത്രിപറഞ്ഞു.കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ആ ര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ്(എഎംടി)ന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമരം ആരംഭിച്ചു.
അതിരൂപത ബിഷപ് ഹൗസിനു മുമ്പില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയെ കടക്കെണിയിലാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയിലെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അതിനു ശ്രമിച്ചാല്‍ കര്‍ദിനാളിനെ തടയുമെന്നും എഎംടി അതിരൂപത കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ആറുമാസമായി എഎംടി അതിരൂപത സമിതിയും അതിരൂപതയിലെ വിശ്വാസികളും വൈദികരും ശക്തമായ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പിഒസിയില്‍ നടന്ന ഇതര കത്തോലിക്കാ മെത്രാന്‍മാരുടെയും സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് മെത്രാന്‍മാരുടെയും സംയുക്ത ചര്‍ച്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ഏറ്റു പറയുകയും അതിരൂപതയുടെ സാമ്പത്തികനഷ്ടം നികത്താന്‍ തയ്യാറാണെന്ന് ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം അതിരൂപതയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈദികരും സഹായ മെത്രാ ന്‍മാരും ഈ നിര്‍ദേശം വൈദിക സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതിനു ശേഷം ഒരു ച ര്‍ച്ച യും നടന്നില്ല. പക്ഷേ, മാര്‍ ജോര്‍ജ് ആലഞ്ചേരി അതിനടുത്ത ദിവസങ്ങളില്‍ വിശുദ്ധ അള്‍ത്താരയി ല്‍ കയറി നിന്നുകൊണ്ട് വിശ്വാസികളോട് എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നതായി പറഞ്ഞു. എന്നാല്‍ എറണാകുളം അതിരൂപതയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായി വരികയായിരുന്നു. വൈദികരോട് ഒരു മാസത്തെ അലവന്‍സ് ആവശ്യപ്പെട്ടു, അതിനു ശേഷം അതിരൂപതയിലെ മുഴുവന്‍ സ്ഥാപനങ്ങളോടും അവരുടെ പ്രവര്‍ത്തന മൂലധനം വാങ്ങി, ഇപ്പോള്‍ ഓരോ ഇടവകയോടും ഓരോ വ്യക്തികളോടും പലിശയില്ലാത്ത വായ്പയായി പണം ആവശ്യപ്പെടുന്നു. എല്ലാ പ്രശ്‌നവും തീര്‍ന്നു, ഹൈക്കോടതിയിലെ കേസ് തീര്‍ന്നു എന്ന് പറഞ്ഞുകൊണ്ടു കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പറ്റിക്കുന്നു. ഇത് ഇനി അനുവദിക്കില്ലെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. വരുന്ന വെള്ളിയാഴ്ച എറണാകുളം ബസിലിക്കയില്‍ ക ര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വരുന്നുവെന്നാണ് അറിയുന്നത്. വരാന്‍ തീരുമാനം എടുത്താ ല്‍ അതിനു കര്‍ദിനാള്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും  എഎംടി അത് തടയുമെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
എറണാകുളം അതിരൂപതയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം മുഴുവന്‍ നികത്താന്‍ ഉതകുന്ന നടപടികള്‍ ഉണ്ടാവണം. കര്‍ദിനാ ള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണം. അതുവരെ എറണാകുളം അതിരൂപതയില്‍ ഒരു പൊതു പരിപാടിയിലും കര്‍ദിനാള്‍ പങ്കെടുക്കാന്‍ പാടില്ല. ഇതിന്റെ മുന്നറിയിപ്പായിട്ടാണ് കര്‍ദിനാളിന്റെ കോലം കത്തിച്ച് രണ്ടാം ഘട്ട സമരം ആരംഭിച്ചിരിക്കുന്നതെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it