Flash News

പന്ന്യന്‍ ഭരതന്‍ നിര്യാതനായി



കണ്ണൂര്‍: സിപിഐ നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പന്ന്യന്‍ ഭരതന്‍ (85) നിര്യാതനായി. സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം, കേരള ബീഡി-സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ടമ്പേത്ത് രാവുണ്ണി-പന്ന്യന്‍ പാഞ്ചാലി ദമ്പതികളുടെ മകനായി കണ്ണൂരിനടുത്ത കക്കാടായിരുന്നു ജനനം. 1967 ഫെബ്രുവരി 20ന് നവജീവന്‍ പത്രത്തിന്റെ കണ്ണൂര്‍ പ്രതിനിധിയായി ചുമതലയേറ്റു. 1970ല്‍ ജനയുഗം കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ലേഖകനായി. 1986-88 വര്‍ഷം കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ്, ഖജാഞ്ചി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1994 ജനുവരി 31ന് പത്രപ്രവര്‍ത്തനത്തില്‍നിന്ന് വിരമിച്ചു. ഭാര്യ: പരേതയായ എന്‍ പി ലളിത. മകന്‍: ലതീഷ് നെല്യാട്ട് (പുഴാതി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍). മരുമകള്‍: സുമന. സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍, രാധ, പരേതയായ കൗസല്യ. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശത്തിനു വച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പി കെ ശ്രീമതി എംപി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ അന്തിമോപചാരം അര്‍പിച്ചു.
Next Story

RELATED STORIES

Share it