Pathanamthitta local

പന്നിവിഴ ഗവ. എല്‍പി സ്‌കൂള്‍ ശതാബ്ദി നിറവിലേക്ക്

പത്തനംതിട്ട: പരാധീനതകളോട് പടവെട്ടി പന്നിവിഴ ഗവ. എല്‍ പി സ്‌കൂള്‍ ശതാബ്ദി നിറവിലേക്ക്. നൂറ് വര്‍ഷം പൂര്‍ത്തിയാവുന്ന സ്‌കൂളിന് ഗവ. തലത്തിലുള്ള അര്‍ഹതപ്പെട്ട യാതൊരു സഹായവും ലഭിക്കാതെയാണ് ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുന്നത്. നൂറ് വര്‍ഷം പിന്നിടുമ്പോഴും പഴയതും നിരവധി തവണ അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ കെട്ടിടത്തിലാണ് നൂറോളം കുട്ടികള്‍ പഠിക്കുന്നത്. യുപി സ്‌കൂളിനുള്ള എല്ലാ സ്ഥല സൗകര്യങ്ങളൂമുണ്ടെങ്കിലും മുടന്തന്‍ ന്യായവാദങ്ങള്‍ നിരത്തി അപ്‌ഗ്രേഡ് നല്‍കാതെ സ്‌കൂളിനോട് അവഗണനയാണ് വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടികള്‍ 10,11, 12 തിയ്യതികളില്‍ നടക്കും. പത്തിന് രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ ഉദ്ഘാടനം ചെയ്യും. എന്‍ ഡി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് മുഖ്യ പ്രഭാഷണം നടത്തും. 11 മുതല്‍ പഠന പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന് പഠനക്ലാസ് ഫാ. ജോയി കെ ജോയി നയിക്കും. 12ന് ജില്ലാതല പുരസ്‌കാരം സമര്‍പ്പണ സമ്മേളനം. 1.30 മുതല്‍ ഇംഗ്ലീഷ് ഫെസ്റ്റ്. മൂന്ന് മുതല്‍ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ ജി പ്രസാദ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എന്‍ സോമനാഥന്‍പിള്ള അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്ഥിരം ചെയര്‍മാന്‍ എന്‍ ഡി രാധാകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തും.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന ശാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും. ടി പി രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും. 11ന് രാവിലെ ഒമ്പതിന് പഠനോല്‍സവം. 2.30ന് വിദ്യാര്‍ത്ഥി സമ്മേളനം വിഷ്ണു പ്രിയ ഉദ്ഘാടനം ചെയ്യും. അതുല്‍ അനില്‍ അധ്യക്ഷത വഹിക്കും. മൂന്ന് മുതല്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നാലിന് നൃത്ത സന്ധ്യ. 12ന് രാവിലെ പത്ത് മുതല്‍ പൂര്‍ല വിദ്യാര്‍ഥി-അധ്യാപക-രക്ഷാകര്‍തൃകുടുംബ സംഗമം. അടൂര്‍ ഡിവൈഎസ്പി എസ് റഫീഖ് ഉദ്ഘാടനം ചെയ്യും.
എന്‍ സി കുറുപ്പ് അധ്യക്ഷത വഹിക്കും. പ്രഫ. ജോര്‍ജ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. മൂന്നിന് സാംസ്‌കാരിക ഘോഷയാത്രം. വൈകീട്ട് 3.30ന് സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 5.30 മുതല്‍ പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ ബോധവല്‍ക്കരണ ക്ലാസ്.
Next Story

RELATED STORIES

Share it