palakkad local

പന്നിയൂര്‍ തുറയിലെ വെള്ളം മലിനമായി; നാട്ടുകാര്‍ ബുദ്ധിമുട്ടില്‍

ആനക്കര: പന്നിയൂര്‍ തുറയിലെ വെള്ളം മാലിന്യം കലര്‍ന്ന നിലയില്‍ നൂറ്കണക്കിന് കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. കഴിഞ്ഞ ദിവസംമുതലാണ് വെള്ളം കലങ്ങിമറിഞ്ഞ് മല്‍സ്യങ്ങള്‍ ചത്തനിലയില്‍കാണപ്പെട്ടത് ഇതോടെ നാട്ടുകാര്‍ തുറയില്‍ നിന്നുളള കുളിയും അലക്കലും ഉള്‍പ്പെടെ നിര്‍ത്തി. വര്‍ഷത്തിലും വേനല്‍കാലത്തും നിറഞ്ഞു നില്‍ക്കുന്ന തുറ നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഇതാണ് ഇപ്പോള്‍ നശിപ്പിക്കപ്പെട്ടത്. തുറയില്‍ നിന്ന് മല്‍സ്യം പിടിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ സമീപത്തെ വര്‍ക്‌ഷോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള മലിനജലം തുറയിലേക്കു വന്നതോ ആണ് വെള്ളം കേടുവരാനുള്ള കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാറ്ററി കടയില്‍ നിന്നുള്ള മാലിന്യങ്ങള്‍, വര്‍ക്‌ഷോപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവ തള്ളുന്നത് ഇതിന് സമീപത്തെ തോട്ടിലേക്കും പാടശേഖരത്തേക്കുമാണ് ഇവയാകാം ഇപ്പോള്‍ വെള്ളം കേടുവരാനും മല്‍സ്യങ്ങള്‍ ചത്തുപൊന്താനും കാരണമായതെന്നുമുള്ള നിഗമനത്തിലാണ് നാട്ടുകാര്‍. പകല്‍ സമയങ്ങളില്‍ നിരവധി പേര്‍ ഈ തുറയില്‍ നിന്ന് മല്‍സ്യം പിടിച്ചു പോകുന്നുണ്ട് പിന്നെന്തിനാണ് വിഷം കലക്കി മല്‍സ്യം പിടിക്കണം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മല്‍സ്യം പിടിക്കായി വിഷം കലക്കിയതെല്ലന്നാണ് നാട്ടുകാര്‍ കരുതുന്നത്. വര്‍ഷങ്ങളായി അവഗണ പേറി കിടക്കുകയാണ് പ്രസിദ്ധമായ പന്നിയൂര്‍ തുറ.
Next Story

RELATED STORIES

Share it