kozhikode local

പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനു പരിക്ക്

താമരശ്ശേരി: പട്ടാപകല്‍ അങ്ങാടിയില്‍ കാട്ടു പന്നി അക്രമത്തില്‍ മധ്യ വയസ്‌കനു പരിക്ക്. പൂനൂര്‍ കോളിക്കല്‍ ആലി (65) നാണ് കാട്ടു പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെ വീട്ടില്‍ നിന്നും കോളിക്കല്‍ അങ്ങാടിയിലേക്ക് വന്നതായിരുന്നു ആലി.
റോഡരികില്‍ സംസാരിച്ചു നില്‍കുന്നതിനിടയില്‍ പിന്നില്‍ കൂടി വന്ന കാട്ടു പന്നി കുത്തി വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തിനും കൈക്കും പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പകല്‍ സമയത്തു പോലും ജനങ്ങല്‍ തിങ്ങി നില്‍കുന്ന അങ്ങാടിയില്‍ ഇറങ്ങി കാട്ടു പന്നി അക്രമിച്ചത് നാട്ടുകാരില്‍ ആശങ്കയും ഭയവും സൃഷ്ടിച്ചു. വനപ്രദേശത്തോട് ഏറെ അകലെയുള്ള സ്ഥലത്തു വരെ കാട്ടു പന്നികള്‍ അക്രമം നടത്തുന്നത് പ്രതിഷേധത്തിനിടയാക്കി.
കൃഷി വ്യാപകമായി നശിപ്പിക്കുന്നതായി പരാതി നല്‍കിയിട്ടും വനം വകുപ്പധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തിനിടയിലാണ് അക്രമണവും നടന്നത്.
രാവിലെ മത പഠനത്തിനു പോവുന്ന വിദ്യാര്‍ഥികളും, പ്രഭാത സവാരിക്കാരും പത്ര വിതരണക്കാരും ഇപ്പോള്‍ ഭയത്തിലാണ്. ആലിക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ഈ പ്രദേശത്തിനു തൊട്ടടുത്ത തെച്ചിയില്‍ കഴിഞ്ഞ വര്‍ഷം കാട്ടു പന്നികളുടെ അക്രമത്തില്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it