kozhikode local

പന്നിക്കോട് എയുപി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്



മുക്കം: ഏഴ് പതിറ്റാണ്ടുകാലം അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് വിവിധ പദ്ധതികളുമായി ഒരു നാട് ഒരുമിക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ  പന്നിക്കോട് എയുപി സ്‌കൂളാണ് നാട്ടുകാരുടേയും മാനേജ്‌മെന്റിനേറെയും പൂര്‍വ വിദ്യാര്‍ത്ഥികളുടേയും പിടിഎയുടേയും സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. 67 വര്‍ഷം പഴക്കമുള്ള സ്‌കൂളിന് മാനേജര്‍ 80 ലക്ഷത്തോളം രൂപ ചിലവഴിച്ച് അത്യാധുനിക നിലയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പുതിയതും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമായതുമായ 10 പദ്ധതികള്‍ പുതിയ അധ്യയന വര്‍ഷം നടപ്പാക്കും.ഐടിയില്‍ അധിഷ്ഠിതമായ പഠനരീതിക്ക് പുതിയ വര്‍ഷം മുതല്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അധ്യാപകര്‍ക്ക് ഐടിയില്‍ 4 ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ഈ വര്‍ഷം സ്വന്തമായി ലാപ്‌ടോപ്പ് വാങ്ങിക്കഴിഞ്ഞു. പഠനം കൂടുതല്‍ എളുപ്പവും ലളിതവുമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് ഉപകരിക്കും.വരുന്ന ഒരു വര്‍ഷത്തിനിടക്ക് 5 അന്താരാഷ്ട്ര വിദഗ്ധര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കും. വിവിധ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടത്തി അവര്‍ക്ക് വിദഗ്ധരായ അധ്യാപകരുടെ കോച്ചിംഗ്, മലയാള ഭാഷ സ്വായത്തമാക്കാന്‍ അക്ഷരവെളിച്ചം, ഉപജില്ലാ തല മള്‍ട്ടി മീഡിയ ക്വിസ്, യുഎസ്എസ് കോച്ചിംഗ്, സഹവാസ ക്യാമ്പുകള്‍, ഖുര്‍ആന്‍-രാമായണ ക്വിസ്, പ്രഭാത ഭക്ഷണം, ദിനാചരണങ്ങളില്‍ ജനകീയ പങ്കാളിത്തം തുടങ്ങിയ പദ്ധതികള്‍ക്ക് പുറമെ യുനസ്‌കോയുടെ ലോക പൈതൃക പദവി നേടുന്നതിനായി ഉച്ചക്കാവ് എന്ന പേരില്‍ ഔഷധതോട്ടം, ഒരു കുട്ടിക്ക് ഒരു തൈമാവ് എന്ന പേരില്‍ മുഴുവന്‍ കുട്ടികളും വെച്ചുപിടിപ്പിക്കുന്ന വൈവിധ്യ മാവിന്‍ തോട്ടം, നക്ഷത്ര വനം, നാട്ടുകാരുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും പങ്കാളിത്തത്തോടെ കദളീവനമെന്ന പേരില്‍ കദളിവാഴതോട്ടം, സ്‌കൂള്‍ പച്ചക്കറി തോട്ടം എന്നിവയും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ നടപ്പിലാക്കും.
Next Story

RELATED STORIES

Share it