Flash News

പന്ത്രണ്ടുകാരനെ കാട്ടാനകുത്തികൊന്നു

പന്ത്രണ്ടുകാരനെ കാട്ടാനകുത്തികൊന്നു
X






UPDATED

കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്  നാളെ ഹര്‍ത്താലാചരിക്കാന്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആനയെ ആനപ്പന്തിയിലേക്ക് മാറ്റാമെന്ന് വനം വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിച്ചു



സുല്‍ത്താന്‍ ബത്തേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഗോത്രവര്‍ഗ ബാലനെ കാട്ടാനകുത്തികൊന്നു. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍-ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (12) നെയാണ് കാട്ടാനകൊന്നത്. രാവിലെ ഏഴോടെ പൊന്‍കുഴി പുഴയുടെ സമീപത്താണ് അപകടം.
പൊന്‍കുഴി കാട്ടുനായിക്ക കോളനിയിലേക്ക് മുതുമലയില്‍ നിന്നും വിരുന്നെത്തിയ വിദ്യാര്‍ത്ഥിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോളനിയിലെ മറ്റു മൂന്നു കുട്ടികളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചീറിയടുക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപെട്ടെങ്കിലും മഹേഷിനെ ആന പിടികൂടി. വയറിലും ഇടതുനെഞ്ചിനും ആനയുടെ കുത്തേറ്റു സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലിസ് സ്ഥലത്തെത്തി മൃതദേഹം ആദ്യം താലൂക്ക് ആശുപത്രി മോര്‍്ച്ചറിയിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി സിഐ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തമിഴ്‌നാട് നാഗംപള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മഹേഷ്. പ്രദേശത്ത് ഭീതി പരത്തുന്ന കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തുദിവസമായി വടക്കനാട്ടെ വീട്ടമ്മമാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസിനുമുന്നില്‍ സമരത്തിലാണ്. ഇതേ കൊമ്പനാണ് ബാലനെ കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.
സംഭവത്തില്‍ ഇന്ന് യുഡിഎഫ് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് നാലുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയും ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it