Pathanamthitta local

പന്തളത്ത് പിതാവും മകനുമുള്‍നപ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പന്തളം: വികലാംഗ യുവതിയുടെ മാല പറിച്ച കേസില്‍ പിതാവും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചെറിയനാട് കടയിക്കാട് പേരൂര്‍ത്തറയില്‍ വീട്ടില്‍ ശംസുദ്ദീന്‍ (48), മകന്‍ ഷംനാസ്(22), അയല്‍വാസിയും കേസിലെ മൂന്നാം പ്രതിയുമായ ചെറിയനാട് ഷിബു മന്‍സിലില്‍ ഷിജു (22) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 29ന് വൈകീട്ട് 5.30ന് മെഴുവേലി മണ്ണില്‍ വീട്ടില്‍ വിലാസിനി (59)യുടെ മാലയാണ് പ്രതികള്‍ പറിച്ചത്. വികലാംഗയും അവിവാഹിതയുമായ വിലാസിനി നടത്തുന്ന തട്ടുകടയില്‍ വെള്ളം കുടിക്കാനെന്ന വ്യാജേന വന്ന് പ്രതികള്‍ മാല പറിച്ച് കടന്നു കളയുകയായിരുന്നു.
പ്രതികള്‍ മോഷണവും വധശ്രമവും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഇവര്‍ മോഷണത്തിനുപയോഗിച്ച ചുവന്ന ഹ്യുണ്ടായി ഇയോണ്‍ കാറും പറിച്ചെടുത്ത മാലയും പോലിസ പിടിച്ചെടുത്തു. മോഷണം നടന്ന സമയത്ത് തൊട്ടടുത്ത വീട്ടിലെ സിസി ടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്.
കാറിന്റെ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ പോലിസിനു അന്വേഷണം തലവേദനയായി. പത്തനംതിട്ട പോലിസ് സൂപ്രണ്ട് ടി നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏകദേശം മുന്നോറോളം ഈയോണ്‍ കാറുകള്‍ അന്വേഷണ വിധേയമാക്കി. ഡിവൈഎസ്പി എസ് റഫീഖ്, സിഐ സുരേഷ്‌കുമാര്‍, എസ്‌ഐടി എം സൂഫി, സീനിയര്‍ സിപിഒ ജയന്‍, സിപിഒ ലിജോ എല്‍ ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it