Pathanamthitta local

പന്തളത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

പന്തളം: മാലിന്യം നിറഞ്ഞ ചുറ്റുപാടില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍. ഈ പ്രദേശത്തെ എല്ലാ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന ഇടങ്ങളും പരിസരങ്ങളും മാലിന്യം നിറഞ്ഞു വൃത്തിഹീനമായ ചുറ്റുപാടിലാണ്. ഒരു മുറിയില്‍ തന്നെ ഏഴും,എട്ടും പേര്‍ ചേര്‍ന്നു താമസിക്കുന്നിടങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. വൈദ്യുതിയും വെള്ളവും ഇല്ലാത്ത ഇടങ്ങളും ധാരാളം. വേണ്ടത്ര ശൗചാലയലഭ്യതക്കുറവ് വെളിപ്രദേശങ്ങള്‍ വൃത്തികേടാക്കുന്നു.
മഴയത്ത് ഒലിച്ചിറങ്ങുന്ന ശൗചാലയമാലിന്യങ്ങള്‍ സാംക്രമിക രോഗബാധയ്ക്കും കാരണമാകുന്നു. കൂടാതെ ഇവര്‍ പുറം തള്ളുന്ന ഭക്ഷ്യ മാലിന്യങ്ങളും ചുറ്റുപാടില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും കാരണമാകുന്നു. നഗരസഭ നടപ്പിലാക്കാന്‍ തീരുമാനമെടുത്ത മഴക്കാല പൂര്‍വ്വ ശുചീകരണവും, മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടപ്പിലായില്ല. നഗരസഭാ ആരോഗ്യ വിഭാഗം നിഷ്‌ക്രിയമായതോടെ ഇതരസംസ്ഥാനക്കാരുടെ താമസ സ്ഥലപരിശോധകള്‍ പ്രഹസന വുമാകുന്നു.
ആരോഗ്യ പരിസ്ഥിതി കാര്യങ്ങളില്‍ യാതൊരു നിഷ്ടയുമില്ലാത്ത ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നവരുമാണ്. ഇത്തരം തൊഴിലാളികള്‍ ഭക്ഷണശാലകളില്‍ പണിയെടുക്കുന്നുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും ആരോഗ്യ കാര്‍ഡുമില്ല. ജില്ലയില്‍ ഇതുവരെ സ്ഥിരികരിക്കപ്പെട്ട 19 മലേറിയാ ബാധിതരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന ക്യാംപുകളില്‍ നിന്നായിട്ടു നഗരസഭാ ആരോഗ്യ വിഭാഗം ആരോഗ്യ വകുപ്പും നിസംഗതയിലാണ്. തൊഴിലാളികള്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്ന രോഗങ്ങള്‍ പുറം ലോകമറിയാതിരിക്കാന്‍ ഇവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളും കൂട്ടുനില്‍ക്കുന്നു. ഇത്തരത്തില്‍ മറയ്ക്കപ്പെടുന്ന രോഗങ്ങള്‍ സാംക്രമിക രോഗമായി പരിണമിക്കുമ്പോഴാണ് ആരോഗ്യ വിഭാഗം തന്നെ അറിയുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിര്‍ബന്ധിത ആരോഗ്യ പരിശോധനയും രോഗനിര്‍ണ്ണയ ക്യാംപും ശക്തമാക്കാന്‍ നഗരസഭാ ആരോഗ്യ വിഭാഗം തയ്യാറാകണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it