പന്തളം മുനിസിപ്പാലിറ്റി ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന്

തിരുവനന്തപുരം: പന്തളം മുനിസിപ്പാലിറ്റിയിലെ കൂരമ്പാല ടൗണ്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 14ന് നടത്തും. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈമാസം 27 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. 28ന് സൂക്ഷമ പരിശോധന നടത്തും. സ്ഥാനാര്‍ഥിത്വം 30 വരെ പിന്‍വലിക്കാം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിങ് സമയം. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയും പന്തളം നഗരസഭാ സെക്രട്ടറി അസിസ്റ്റന്റ് വരണാധികാരിയും ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it