Pathanamthitta local

പന്തളം ബൈപാസ് റോഡ് തകര്‍ന്നു

പന്തളം: പന്തളം കവലയെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് തകര്‍ന്ന് കുഴികളായി. പന്തളം-മാവേലിക്കര റോഡിന്റെ സമാന്തര റോഡാണ് ടാറിങ് ഇളകിയും വെള്ളം നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. മാവേലിക്കര റോഡില്‍ ഗതാഗത തടസ്സമുണ്ടായാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏക റോഡാണിത്. പന്തളം എന്‍എസ്എസ് കോളജ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവും തിരക്കില്ലാത്തതുമായ റോഡിനാണ് തകര്‍ച്ച.
Next Story

RELATED STORIES

Share it