Pathanamthitta local

പന്തളം ടൗണില്‍ ട്രാഫിക് പരിഷ്‌കാരം



പന്തളം: പന്തളം ടൗണില്‍ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക്ക് ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച്് തീരുമാനമായത്. പന്തളം ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് മാവേലിക്കര റോഡില്‍ മഹാരാജാ ഹോട്ടല്‍ മുതല്‍ ഷിഫ ആയുര്‍വ്വേദ ഹോസ്പിറ്റല്‍വരെ തെക്കുവശം കടകള്‍ക്ക് അഭിമുഖമായി ഫോര്‍വീലര്‍ പാര്‍ക്ക് ചെയ്യണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഒരു ബസ്സിനും ഇവിടെ സ്റ്റോപ്പ് അനുവദിക്കില്ല. നോ സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും. ഷിഫ മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ തെക്ക് വശം മാത്രം പാര്‍ക്കിങ് അനുവദിക്കും. നഗരസഭ മുതല്‍ കെഎസ്ആര്‍ടിസി വരെ, വില്ലേജ് ഒഫിസിന്റെ മുന്‍വശം ഒഴികെ, വടക്കുവശം പാര്‍ക്കിങ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങള്‍ക്ക് തിരക്ക് സമയം ഒഴികെ മാത്രം പാര്‍ക്കിങ് അനുവദിക്കും. മാവേലിക്കര റൂട്ടില്‍ പോകുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് പഴയ അശ്വതി തീയറ്ററിന് മുമ്പില്‍ മാത്രം സ്റ്റോപ്പ് അനുവദിക്കും. പന്തളം ജെഗ്ഷന്‍ മുതല്‍ തെക്കോട്ട്  അടൂര്‍ റൂട്ടില്‍ തെക്കു നിന്നുളള എല്ലാ ബസ്സുകള്‍ക്കും കോളജിന്റെ മുമ്പില്‍ ഫെഡറല്‍ ബാങ്കിന് മുന്‍ വശത്ത് സ്റ്റോപ്പ് അനുവദിക്കും. കിഴക്ക് വശം ജങ്ഷന്‍ മുതല്‍ ആര്യാസ് ഹോട്ടല്‍ വരെ പാര്‍ക്കിങ് അനുവദിക്കില്ല. ആര്യാസ് ഹോട്ടലിന് ശേഷം ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ചു. തെക്കോട്ടുള്ള ബസ്സുകള്‍ വെയിറ്റിങ് ഷെഡ്ഡിന് മുമ്പില്‍ നിര്‍ത്തണം. മകയിരം ഹോട്ടല്‍ മുതല്‍ സണ്‍ ഷൈന്‍ വരെ ടൂവീലര്‍ പാര്‍ക്കിങ് അനുവദിച്ചു. എന്‍എസ്എസ്ജിഎച്ച്എസ്, ബിഎച്ച്എസ് എന്നിവയ്ക്ക് ഇടയിലുള്ള സ്ഥലത്തും, കോളേജ് കവാടത്തിന് ശേഷവും കിഴക്ക് ഭാഗത്ത് നിലവിലുളള ടെമ്പോട്രാവല്ലര്‍ പാര്‍ക്കിങും, ബാക്കി ഭാഗത്ത് കാര്‍ പാര്‍ക്കിങും അനുവദിച്ചു. പടിഞ്ഞാറ് വശം ജങ്ഷന്‍ മുതല്‍ എവണ്‍ ബേക്കറി വരെ പാര്‍ക്കിങ് അനുവദിക്കില്ല. പത്തനംതിട്ട റോഡില്‍ ജംഗ്ഷന്‍ മുതല്‍ സെട്രല്‍ ബാങ്ക് വരെ വടക്കുവശം പാര്‍ക്കിംഗ് അനുവദിക്കില്ല. സെന്‍ട്രല്‍ ബാങ്ക് മുതല്‍ പള്ളിഗേറ്റ് വരെ ടൂവീലര്‍ പാര്‍ക്കിങ് അനുവദിക്കും. പളളളി ഗേറ്റ് കഴിഞ്ഞ് വൈ എം ട്രേഡേഴ്‌സ് മുമ്പില്‍ സ്റ്റോപ്പ് അനുവദിക്കാം. ജങ്ഷന്‍ മുതല്‍ ബാറ്റാ സ്റ്റോര്‍ വരെ തെക്കുവശം പാര്‍ക്കിങ് അനുവദിക്കില്ല. ബാറ്റാ സ്റ്റോര്‍ മുതല്‍  കിഴക്കോട്ട് ടാക്‌സി കാര്‍ സ്റ്റാന്‍ഡും, പെട്ടി ഓട്ടോ സ്റ്റാന്‍ഡും അനുവദിക്കും. പത്തനംതിട്ടയില്‍ നിന്ന് വരുന്ന ബസ്സുകള്‍ ഷീബാ ക്ലോത്ത് സെന്ററിന് മുമ്പില്‍ നിര്‍ത്തണം. മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ പാര്‍ക്കിങ് സംബന്ധിച്ച് ഉപസമിതി സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനിക്കും. ഇവിടെ എംഎം ജങ്ഷന്‍ കഴിഞ്ഞ് തെക്കോട്ട് മോസ്‌കിന്റെ മുമ്പിലുള്ള നോ പാര്‍ക്കിങ് ബോര്‍ഡ് മാറ്റുന്നതിനും, പടിഞ്ഞാവശം ചേര്‍ന്ന് പാര്‍ക്കിങ് അനുവദിക്കുന്നതിനും തീരുമാനിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണിന്റെ അദ്ധ്യക്,തയില്‍ കൂടിയ യോഗത്തില്‍ ട്രാഫിക്, പോലിസ്, പൊതുമരാമത്ത്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it