Flash News

'പനി: സൈന്യത്തിന്റെ സഹായം തേടണം'



തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ചികില്‍സയ്ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ചികില്‍സയ്‌ക്കെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് കിടക്കയോ മരുന്നോ സമയത്ത് ഡോക്ടര്‍മാരുടെ സേവനമോ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്.  ആരോഗ്യവകുപ്പിന്റെ അനാസ്ഥയും അലംഭാവവുമാണ് ഇതിനു കാരണം. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ സൈന്യത്തില്‍ നിന്നോ സഹായം തേടി അടിയന്തര നടപടി സ്വീകരിക്കണം.  കേരളമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it