Flash News

പനി: സര്‍ക്കാരിന്റേത് വന്‍ വീഴ്ചയെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് ഭയാനകമായ തോതില്‍ പനി പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം, ജനനന്മയെ മുന്‍നിര്‍ത്തി പനിയെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്നും സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ സമരത്തിനിറങ്ങുന്നില്ല. പകരം ജനങ്ങളെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാവാതെ പോയതാണ് ഇത്രയും വലിയ തോതില്‍ പനി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയത്. ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടു. അതിനാലാണ് മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. അതിനു ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നു ചില തീരുമാനങ്ങള്‍ എടുത്തു. അതിനോട് പ്രതിപക്ഷം സഹകരിക്കുകയാണ്. പനി ബാധിച്ചവര്‍ക്ക് കിടക്കാന്‍ കിടക്ക ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ആശുപത്രികളില്‍ സ്ഥലമില്ലെങ്കില്‍ പ്ര—ത്യേക പന്തല്‍ കെട്ടി പനിവാര്‍ഡുകള്‍ ആരംഭിക്കണം. ഇത് ഉള്‍െപ്പടെ പ്രതിപക്ഷം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it