Flash News

പനി: മരണനിരക്ക് കുറഞ്ഞെന്ന് മന്ത്രി ശൈലജ



തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നും പനി മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ പനി വാര്‍ഡും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും ഉദ്ഘാടനംചെയ്ത് സം സാരിക്കുകയായിരുന്നു.  ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിരുന്നു. പനിക്കാരുടെ എണ്ണം കൂടിയതോടെ ചില ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം ഉണ്ടായി എന്നത് വാസ്തവമാണ്.  ചികില്‍സ തേടിയെത്തിയവരെ പറഞ്ഞുവിടാതെ അഡ്മിറ്റ് ചെയ്ത് മികച്ച ചികില്‍സ നല്‍കുകയാണ് പ്രധാന ലക്ഷ്യം. പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായെങ്കിലും മഴ പെയ്താല്‍ വീണ്ടും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it