kasaragod local

പനി പടരുന്നു; ശുചീകരണ പ്രവര്‍ത്തനമില്ല

ബദിയടുക്ക: മലയോര പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു. ബദിയടുക്ക പഞ്ചായത്തിലെ പതിമുന്നാം വാര്‍ഡ് പട്ടാജെയില്‍ ഡെങ്കിപ്പനിയെന്ന സംശയത്തെ തുടര്‍ന്ന് പട്ടാജെയിലെ ബാലകൃഷ്ണ (40), മധു (48), മഹാലിംഗ നായക് (50), നാരായണ മണിയാണി (46), പ്രദീപ് കുമാര്‍ (18), ചന്ദ്രാവതി (35) എന്നിവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡെങ്കി ലക്ഷണം കണ്ടെത്തിയതിനേ തുടര്‍ന്ന് ബാലകൃഷ്ണയെയും മധുവിനേയും മംഗളുരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. പനി ലക്ഷണം കണ്ടെത്തിയിട്ടും പകര്‍ച്ച വ്യാധി തടയുവാനുള്ള മഴകാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബദിയടുക്കയില്‍ ആരംഭിച്ചില്ല.
ടൗണിലെ ചില ഓടകള്‍ അടഞ്ഞു കിടക്കുമ്പോള്‍ മറ്റു ചില ഓടകളില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകളുടെയും ബേക്കറി, ശീതളപാനീയ കടകളില്‍ നിന്നും ഒഴുക്കി വിടുന്ന മലിന ജലം ബദിയടുക്ക കുമ്പള റോഡരികില്‍ പാതയോരത്ത് കാംപ്‌കോയ്ക്ക് മുമ്പില്‍ മിനി ലോറി സ്റ്റാന്റിന് മുന്‍വശം ഓടകളില്‍ ഒഴുക്കി വിടുന്നത് മൂലം ദുര്‍ഗന്ധം വമിച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.  ടൗണിലെ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുമ്പോഴും ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it