Kollam Local

പനി : ഇന്നലെ ചികില്‍സ തേടിയത് 1968 പേര്‍



കൊല്ലം: പനി ബാധിച്ച 1968 പേര്‍ ഇന്നലെ കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സതേടി. ഇതില്‍ 39 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 77 പേര്‍ ആശുപത്രികളിലെത്തി. നേരത്തെ ഡെങ്കിപ്പനി ബാധിച്ചതായി സംശയിച്ചിരുന്ന 36 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. വയറിളക്കത്തെത്തുടര്‍ന്ന് 100 പേരും ചികില്‍സ തേടിയിട്ടുണ്ട്.  നാലു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായി കണ്ടെത്തി. ഈ മാസം 27 മുതല്‍ 29 വരെ നടക്കുന്ന ശുചീകരണ യജ്ഞത്തിനു മുന്നോടിയായി പഞ്ചായത്തു തലത്തില്‍ യോഗം ചേരാന്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി വി ഷേര്‍ലി നിര്‍ദേശം നല്‍കി. വാര്‍ഡ്തല യോഗം 26ന് നടക്കും. പകര്‍ച്ചപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12ന് വനം-വന്യജീവി മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തര യോഗം ചേരും.—
Next Story

RELATED STORIES

Share it