kozhikode local

പനിനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും സജീവം

കുറ്റിയാടി: അപൂര്‍വയിനം വൈറസായ നിപ യുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ്തതോടെ കിഴക്കന്‍ മലയോരം ഭീതിയിലായി. പനിനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സജീവം. മേഖലയില്‍ ഉള്‍പ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ മൂന്ന് പേര്‍ നിപ ബാധിച്ച് മരിച്ചതോടെയാണ്  മേഖലയാകെ ഭീതിയിലായത്. വവ്വാലുകളാണ് രോഗവാഹകരെന്ന് അറിഞ്ഞതോടെ മാമ്പഴം കഴിഞ്ഞ നിരവധിയാളുകളാണ് സംശയ ദുരീകരണത്തിന് വിവിധ ആശുപത്രികളില്‍ എത്തുന്നത്.
കുറ്റിയാടി പുഴയോരത്ത് വന്‍ മരങ്ങളില്‍ വവ്വാലുകളുടെ പാര്‍പ്പിടമാണ്. ഇതും മേഖലയെ ഭീതിലാഴ്ത്തിയിരിക്കുകയാണ്. പൊതുവെ നിരുപദ്രവജീവികളായ ഇവറ്റകളെ കൊല്ലാനും തോന്നാറില്ല. മാമ്പഴക്കാലമായതിനാല്‍ കുട്ടികള്‍ മാമ്പഴം ശേഖരിക്കാന്‍ പോകുന്നതും രക്ഷിതാക്കള്‍ ഭീതിയിലാണ്. മേഖലയിലെ നി പ ഭീതി അകറ്റുന്നതിന് ആരോഗ്യ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിവരുന്നു. ഇതിനോടകം കുന്നുമ്മല്‍ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട കുറ്റിയാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, കുന്നുമ്മല്‍, വേളം എന്നിവിടങ്ങളില്‍ ഒന്നാം ഘട്ടം ബോധവല്‍ക്കരണം പൂര്‍ത്തിയായി. കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പനി ബാധിതരെ പരിചരിക്കുന്നതിന് പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചു.
അടിയന്തരഘട്ടങ്ങളില്‍ സേവനം നല്‍കുന്നതിന് മതിയായ ഡോക്ടര്‍മാരെയും നഴ്‌സ് മാരെയും ഉള്‍പ്പെടുത്തി ദ്രുതകര്‍മ്മ സേന രൂപീകരിച്ചു. കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വളണ്ടിയര്‍ സേനയും രൂപീകരിച്ചിട്ടുണ്ട്
പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് പനിനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങളും സജീവം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേന്ദ്ര ആരോഗ്യ സംഘത്തിന്റെയും വിദഗ്ധര്‍ ദിവസങ്ങളായി ചങ്ങരോത്തും പരിസരങ്ങളിലും പരിശോധനയും ബോധവല്‍തക്കരണവും നടത്തി ജനങ്ങളുടെ ആശങ്കയ്ക്ക് ശമനമുണ്ടാക്കി വരുന്നു. പഞ്ചായത്തും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിപ്പയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാണ്. ആശാവര്‍ക്കര്‍, അങ്കണവാടി ജീവനക്കാര്‍, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലും  ശുചീകരണ ബോധവത്കരണ ക്യാമ്പ് നടത്താനും സൂപ്പിക്കടയില്‍ വിപുലമായ യോഗം സംഘടിപ്പിച്ച് ബോവല്‍ക്കരണം നടത്തും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആയിഷ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it