kozhikode local

പനിച്ചൂടില്‍ കോഴിക്കോട്്‌

കോഴിക്കോട്: നിപാ വൈറസ് ബാധയില്‍ വിറച്ച കോഴിക്കോട് പനി ചൂടിലൂം പൊള്ളുന്നു. ഈ മാസം മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ചു ചികില്‍സ തേടിയവരുടെ എണ്ണം 22,608 ആണ്. ബുധനാഴ്ച മാത്രം 1060 പേരാണ് ചികില്‍സ തേടിത്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിലാണ് ഇത്രയും പേര്‍ ചികില്‍സ തേടിയതായി വ്യക്തമാക്കുന്നത്.
ഇതില്‍ 209 പേരെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. 118 പേര്‍ക്കാണ് ഈ മാസം ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസം 64,671 പേര്‍ പനി ബാധിച്ച് ചികില്‍സ തേടിയിരുന്നു. ഇതില്‍ 730 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കി.
ഇക്കാലയളവില്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണം 19 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 3,31,755 പേരായിരുന്നു കോഴിക്കോട് ജില്ലയില്‍ പനിക്കായി ചികില്‍സ തേടിയത്. ഈ വര്‍ഷം മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ പനിബാധിതരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതില്‍ 7188 പേരെ കിടത്തി ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1354 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it