Flash News

പനാമ; കള്ളപ്പണ നിക്ഷേപകരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളി

പനാമ; കള്ളപ്പണ നിക്ഷേപകരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളി
X
panama-papers.

തിരുവനന്തപുരം:പനാമ പുറത്തുവിട്ട കള്ളപ്പണ നിക്ഷേപകരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് പട്ടികയിലുള്ളത്. ഇതോടെ കള്ളപ്പണ നിക്ഷേപകരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടു.എ്‌സ്വി എസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ആയിരുന്നു ഇയാള്‍.
നേരത്തെ ഗെല്ലിന്‍ ട്രെംയിങ് കമ്പനി ഡയറക്ടര്‍ റാന്നി സ്വദേശി ദിനേശ്, സിംഗപ്പൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ജോര്‍ജ്ജ് മാത്യൂ എന്നിവരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണു പാനമ രേഖകളിലുള്‍പ്പെട്ട രണ്ടു മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്.
പാനമ കേന്ദ്രീകരിച്ചുള്ള നിയമ, കോര്‍പറേറ്റ് സേവന സ്ഥാപനമായ മൊസാക്ക് ഫൊന്‍സെക വഴി കഴിഞ്ഞ 39 വര്‍ഷങ്ങളായി നികുതി ഇളവുള്ള രാജ്യങ്ങളില്‍ കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും ആരംഭിച്ച വ്യക്തികളുടെ ആഗോള പട്ടികയിലാണ് ദിനേശ് നായരുടെയും ജോര്‍ജ് മാത്യുവിന്റെയും പേരുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റാന്നിയിലെ ഒരു ചെറുകിട കൊപ്രക്കച്ചവടക്കാരന്റെ മകനായ ദിനേശ് ബിരുദത്തിനു ശേഷം വര്‍ഷങ്ങളോളം മുംബൈയില്‍ താമസിച്ചതിനു ശേഷം 2008ല്‍ ഹോങ്കോങിലേക്ക് താമസംമാറിയിരുന്നു.
ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്റില്‍ 2007ല്‍ രജിസ്റ്റര്‍ ചെയ്ത ഗെല്‍ഡിങ് ട്രേഡിങ് കമ്പനിയുടെ ഡയറക്ടറായിരുന്നു ദിനേശ്. ചൈനീസ് പൗരനൊപ്പം കമ്പനിയുടെ 25,000 ഓഹരികള്‍ ദിനേശിനുണ്ടെന്നും രേഖകള്‍ പറയുന്നു.
രേഖകളില്‍ പേരുള്ള തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടഡ് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണു താമസം. എന്നാല്‍ മൊസാക്ക് ഫൊന്‍സെകയുടെ രേഖകളില്‍ ജോര്‍ജിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങളുണ്ട്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്റില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കമ്പനികളുമായി ജോര്‍ജിന് ബന്ധമു ണ്ട്.വര്‍ഷങ്ങളായി താന്‍ വിദേശത്താണു താമസമെന്നും റിസര്‍വ് ബാങ്കി ന്റെയോ ആദായ നികുതി വകുപ്പിന്റെയോ മാനദണ്ഡങ്ങള്‍ ബാധകമാവില്ലെന്നും ജോര്‍ജ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it