Kottayam Local

പനമറ്റം സെന്ററിലെ തോട്ടില്‍ കീടനാശിനി പ്രയോഗമെന്ന് പരാതി



പൊന്‍കുന്നം: പനമറ്റം സെന്ററിലെ കലുങ്ക് തോട്ടിലെ വെള്ളം മഞ്ഞുപോലെ പതഞ്ഞു പൊങ്ങിയത് നാട്ടുകാരില്‍ ആശങ്കയ്ക്കും ഭീതിക്കും വഴിവച്ചു. കഴിഞ്ഞ ദിവസമാണ് തോട്ടിലെ വെള്ളത്തില്‍ പതിവില്ലാതെ വെള്ളം പതഞ്ഞ് പൊങ്ങിയത്. തോടിനു സമീപത്തായി കൈതകൃഷി വ്യാപകമാണ്. കൈതകൃഷിക്കു തളിച്ച രാസവസ്തുക്കള്‍ മഴയോടൊപ്പം തോട്ടില്‍ കലര്‍ന്നതാവാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ തോട് മലിനമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കി. അലക്കാനും കുളിക്കാനുമായി നിരവധിപേരാണ് തോടിനെ ആശ്രയിക്കുന്നത്. സംഭവത്തില്‍ മലിനീകണ നിയന്ത്രണ ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it