wayanad local

പനമരം ടൗണിലെ ഗതാഗതക്കുരുക്ക് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു

പനമരം: ടൗണിലെ ഗതാഗതക്കുരുക്ക് എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ വലച്ചു. പനമരത്ത് ഇന്നലെ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നിരവധി പേര്‍ എത്തിയിരുന്നു. വാഹനങ്ങളുടെ ആധിക്യം ടൗണില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമായി.
കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താന്‍ കഴിയാതെ വരുമോ എന്ന ഭയം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കി. മണിക്കൂറുകളോളം ഇവര്‍ ഗതാഗതക്കുരുക്കിലകപ്പെട്ടു. ഈ സമയം ഡ്യൂട്ടിക്ക് ഒരു പോലിസുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പനമരം ടൗണ്‍ മുതല്‍ ആര്യന്നൂര്‍ ജങ്ഷന്‍ വരെയും കരിമ്പുമ്മല്‍ ക്രസന്റ് സ്‌കൂള്‍ ജങ്ഷന്‍ വരെയും വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ആബുലന്‍സിനെ ഒഴിവാക്കാന്‍ പാടുപെടേണ്ടിവന്നു. ടൗണിലെ റോഡ് വീതികൂട്ടുന്നതിനായി പാര്‍ശ്വഭാഗത്ത് കനാലുകള്‍ നിര്‍മിക്കാന്‍ കുഴിയെടുത്തിട്ടുണ്ട്. ഇതുമൂലം ടൗണില്‍ ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് മാസങ്ങളായി. ടൗണില്‍ ആര്യന്നൂര്‍ നടമുതല്‍ കരിമ്പുമ്മല്‍ വരെ റോഡ് വീതി കൂട്ടുന്നതിനായി പ്രവൃത്തികള്‍ നടന്നുവരികയാണ്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പനമരം പോലിസിന് ഴിയുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് ബസ്സുകളില്‍ നിന്ന് ഇറങ്ങി നടക്കേണ്ടിവരികയും ചെയ്യുന്നു. ചില ദിവസങ്ങളില്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നത്.
Next Story

RELATED STORIES

Share it