Flash News

പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍
X
ന്യൂഡല്‍ഹി: ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖ്ട്ടാരിയ ആണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.



ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ചിത്രത്തിന്റെ പേര് പദ്മാവതി എന്നത് മാറ്റി പദ്മാവത് എന്നാക്കണമെന്നും ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേളയിലും ചിത്രത്തിന് ചരിത്രവുമായി യാതൊരുബന്ധവുമില്ലെന്നു മുന്നറിയിപ്പ് നല്‍കണമെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഉത്തരേന്ത്യയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമായത്.
Next Story

RELATED STORIES

Share it