Flash News

പദ്മാവതി 25ന് പ്രദര്‍ശനത്തിനെത്തുന്നു

പദ്മാവതി 25ന് പ്രദര്‍ശനത്തിനെത്തുന്നു
X
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഉപാധികളോടെയുള്ള അനുമതി ലഭിച്ച പദ്മാവതി 25ന് പ്രദര്‍ശനത്തിനെത്തുമെന്ന് റിപോര്‍ട്ട്. എന്നാല്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അടുത്ത 18 ദിവസം സിനിമ പ്രദര്‍ശനത്തിനെത്തിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് സംവിധാനകനടക്കമുള്ളവരെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.ബോക്‌സ് ഓഫിസ് പ്രശ്‌നം ഒഴിവാക്കാന്‍ നിരജ് പാണ്ഡയുടെ ആക്ഷന്‍ ത്രില്ലര്‍ റിലീസിങ് തിയ്യതി 26ല്‍ നിന്ന് ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.



സിനിമയുടെ പേര് പദ്മാവത് എന്നാക്കണം, 26 ഭാഗങ്ങള്‍ മാറ്റണം,യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്നി നിര്‍ദേശങ്ങളോടെയാണ് കഴിഞ്ഞ ആഴ്ച സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.
ചരിത്രം വളച്ചൊടിക്കുന്നതും രജപുത്ര സമുദായത്തിന്റെ വികാരം വൃണപ്പെടുത്തനതും എന്നാണ് ചിത്രത്തിനെതിരെ പ്രധാനമായും നിലനില്‍ക്കുന്ന ആരോപണം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചരിത്രബന്ധമില്ലെന്ന് തുടക്കത്തിലും ഇടവേളയിലും എഴുതിക്കാണിക്കണം.സിനിമയില്‍ 26 രംഗങ്ങള്‍ നീക്കം ചെയ്യണം. ചരിത്രകാരന്‍മാര്‍ ഉല്‍പ്പെടുന്ന വിദഗ്ദസമിതിയുടെ ഉപദേശം സ്വീകരിച്ചാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.
Next Story

RELATED STORIES

Share it